Home » ക്രൂരതകാട്ടി വിധി, ഇരുവൃക്കകളും തരാറിലായി കൃഷ്ണദാസ് കരുണ തേടുന്നു…

ക്രൂരതകാട്ടി വിധി, ഇരുവൃക്കകളും തരാറിലായി കൃഷ്ണദാസ് കരുണ തേടുന്നു…

ഉന്നതപഠനത്തിന്റെ പടിവാതിൽക്കലാണ് കൃഷ്ണദാസ് അശോകിന്റെ ജീവിതത്തിൽ വിധി ക്രൂരമായി ഇടപെടുന്നത്. െഎെഎടി പ്രവേശനത്തിന് യോഗ്യത നേടിയ ഘട്ടത്തിൽ ഇരുവൃക്കകളും തരാറിലായി പഠനം മുടങ്ങി. എങ്കിലും തളരാതെ പൊരുതി മുന്നേറുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ഗണിതശാസ്ത്രത്തിൽ ഗവേഷകനാണ്. ഡയാലിസിലൂടെ മാത്രമാണ് കൃഷ്ണദാസിന്റെ ജീവിതം നിലനിൽക്കുന്നത്. വൃക്ക മാറ്റിവയ്ക്കാനാതെ അധികകാലം മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയില്‍ പകച്ചു നില്‍ക്കുകയാണ് ഈ മുപ്പതുകാരന്റെ കുടുംബാംഗംങ്ങളും സുഹൃത്തുക്കളും.

കുന്നംകുളം നഗരസഭ 32-ാം വാർഡ് ആടാട്ടുപറമ്പിൽ‍ കൃഷ്ണദാസ് സമർഥനായ വിദ്യാർഥിയായിരുന്നു. സാമൂഹികകാര്യങ്ങളിലും സജീവമായിരുന്ന അദ്ദേഹം സാഹിത്യആസ്വാദകനും. 2013ല്‍ ഹൈദരബാദ് ഐ ഐ ടിയില്‍  ബിരുദാനന്തരബിരുദത്തിന് പ്രവേശനം നേടിയ സമയത്ത് രോഗാവസ്ഥയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. അമ്മയുടെ വൃക്ക മാറ്റിവച്ചെങ്കിലും അത് വിജയകരമായില്ല. തുടര്‍ന്ന് ഡയാലസിസ് അടക്കമുളള ചികിത്സയിലേക്ക് മാറുകയായിരുന്നു.

Leave a Reply

Your email address will not be published.