Home » ലേലത്തിന് 2 മിനിറ്റിനുശേഷം മെസേജ്; കോലി സ്വാഗതം ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി അസ്ഹറുദ്ദീൻ…

ലേലത്തിന് 2 മിനിറ്റിനുശേഷം മെസേജ്; കോലി സ്വാഗതം ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി അസ്ഹറുദ്ദീൻ…

ബെംഗളൂരു∙ മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഐപിഎൽ ‘എൻട്രി’ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. വ്യാഴാഴ്ച, ചെന്നൈയിൽ നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ് അസ്ഹറുദ്ദീനെ സ്വന്തമാക്കിയത്.

‘ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു ക്രിക്കറ്റ് ഐക്കണായി ഞാൻ കാണുന്ന ആളാണ് വിരാട് ഭായ്. വിരാട് ഭായിക്കൊപ്പം കളിക്കുക എന്നത് എപ്പോഴും എന്റെ ഒരു സ്വപ്നമാണ്. അദ്ദേഹത്തിന്റെ ടീമിൽ ഉൾപ്പെട്ടത്തിൽ സന്തോഷവും ആവേശവും ഉണ്ട്.’– അസ്ഹറുദ്ദീൻ പറഞ്ഞു. എബി ഡിവില്ലിയേഴ്സിനൊപ്പം കളിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും ഈ കാസർകോടുകാരൻ പങ്കുവച്ചു.

Leave a Reply

Your email address will not be published.