Home » News

Category: News

Post
പിണറായി സ്വപ്ന കമ്മിഷൻ’, പിഎസ്‍സി ഓഫിസിനു മ‍ുന്നിൽ കെഎസ്‍യു ബോർഡ്…

പിണറായി സ്വപ്ന കമ്മിഷൻ’, പിഎസ്‍സി ഓഫിസിനു മ‍ുന്നിൽ കെഎസ്‍യു ബോർഡ്…

തൃശൂർ∙ പിഎസ്‍സി ഓഫിസിനു മുന്നിൽ ‘പിണറായി സ്വപ്ന കമ്മിഷൻ’ എന്ന ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം. പിൻവാതിൽ നിയമനങ്ങൾക്കെതിരെ നടത്തിയ പിഎസ്‍സി ഓഫിസ് മാർച്ചിനിടെയാണ് ബോർഡ് വച്ചത്. തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ചു കൊടുങ്ങല്ലൂര്‍ സിവിൽ സ്റ്റേഷനിലേക്കു യുവമോർച്ചയും മാർച്ച് നടത്തി.

Post

രണ്ടില: ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും; പുതിയ പാർട്ടിക്കും നീക്കം…

പഴയ ജോസഫ് ഗ്രൂപ്പ് പുനഃസ്ഥാപിക്കുന്നത് ആലോചിക്കുമെങ്കിലും പഴയ ജോസഫ് ഗ്രൂപ്പ് മാത്രമല്ല, ഇപ്പോൾ പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്. കെ.എം.മാണിയുടെ കൂടെ നിന്ന വലിയൊരു വിഭാഗം ആളുകൾ കേരള കോൺഗ്രസ് (എം) എന്ന നിലയിൽ ഒപ്പം നിൽക്കുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരള കോൺഗ്രസിന്റെ നേതാക്കളുടെ വലിയൊരു നിര ഒപ്പമുണ്ട്. ഇപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിൽനിന്നു വന്നവരുമുണ്ട്. അതുകൊണ്ടു തന്നെ പുതിയൊരു പാർട്ടി റജിസ്റ്റർ ചെയ്യുന്നത് പരിഗണനയിലാണ്. ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് പി.ജെ. ജോസഫ് ഇന്ന്...

Post

ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല: മന്ത്രി മേഴ്സിക്കുട്ടിയമ്മ…

കോഴിക്കോട്∙ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു. തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയിൽ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Post

കൃഷിയെ സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാൻ മോദിയുടെ ശ്രമം: രാഹുൽ…

ബത്തേരി∙ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗമായ കൃഷിയെ അവരിൽനിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി എംപി. കാർഷിക നിയമങ്ങൾ നടപ്പിലായാൽ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന ചുളുവിലയ്ക്ക് കാർഷികോൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടാവുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതൽ മുട്ടിൽ വരെ നടത്തിയ ട്രാക്ടർ റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ട്രാക്ടർ ഓടിച്ചാണ് രാഹുൽ റാലിയിൽ പങ്കെടുത്തത്.

Post

കർഷക സമരം ശക്തമാക്കാൻ ആംആദ്മി പിന്തുണ…

ന്യൂഡൽഹി ∙ കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുപിയിൽ നിന്നുള്ള കർഷക നേതാക്കൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചർച്ച നടത്തി. കർഷക നിയമങ്ങൾ കർഷകരുടെ മരണ വാറന്റാണെന്ന് അദ്ദേഹം യോഗശേഷം പറഞ്ഞു. ചർച്ചയിലെ തീരുമാനം അനുസരിച്ച് 28ന് മീററ്റിൽ നടക്കുന്ന ‘കിസാൻ മഹാപഞ്ചായത്തി’ൽ കേജ്‌രിവാൾ പങ്കെടുക്കും. യുപിയിൽ 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് കേജ്‌രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിൽ കർഷകനെ അടിമകളാക്കുന്ന തരത്തിലാണ്...

Post

യുഎസിൽ തീപിടിച്ച വിമാനത്തിന് അദ്ഭുത ലാൻഡിങ്…

ബ്രൂംഫീൽഡ് (കൊളറാ ഡോ) ∙ പറന്നുയർന്നതിനു പിന്നാലെ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777–200 വിമാനം ഡെൻവർ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. 231 യാത്രക്കാരും 10 ജീവനക്കാരുമായി യുഎസിലെ ഡെൻവറിൽനിന്നു ഹൊണോലുലുവിലേക്ക് പറക്കുമ്പോൾ വിമാനത്തിന്റെ വലത്തെ എൻജിൻ തകരാറിലാവുകയായിരുന്നു. തുടർന്ന് ചിറകുകൾക്കു തീപിടിച്ചു.

Post

പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം…

ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല. അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക എന്നതും മുഖ്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികൾ, ഡോണൾഡ് ട്രംപിന്റെ ഭരണശേഷം ആഴത്തിൽ വേരോടിയ ഭിന്നത, വർണവിവേചനം, തീവ്ര...

  • 1
  • 2