Home » News » Page 2

Category: News

Post

എൽഡിഎഫിൽ ആദ്യഘട്ട സീറ്റ് ചർച്ച; 15 സീറ്റ് ചോദിച്ച് കേരള കോൺഗ്രസ്…

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റ് വേണം എന്ന് ഉഭയകക്ഷി ചർച്ചയിൽ സിപിഎമ്മിനോട് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ യുഡിഎഫ് കേരള കോൺഗ്രസിനു നൽകിയ സീറ്റുകളുടെ എണ്ണമാണ് ഇത്. എന്നാൽ, സിപിഎം ഇതിനു വഴങ്ങിയില്ല. ഏതു സാഹചര്യത്തിലും 13 സീറ്റ് വേണം എന്നാണു കേരള കോൺഗ്രസ് നിലപാട്. അക്കാര്യത്തിലും സിപിഎം സമ്മതം മൂളിയിട്ടില്ല. പുതിയ ഘടകകക്ഷിയുടെ ആവശ്യം എന്ന നിലയിൽ സിപിഐയുമായി കൂടി സംസാരിച്ച ശേഷം വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ പിരിഞ്ഞു....

Post
സ്വാതിയുടെ ചൊവ്വാഭാഗ്യം; നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യത്തിനു പിന്നിലെ ഇന്ത്യൻ വംശജ…

സ്വാതിയുടെ ചൊവ്വാഭാഗ്യം; നാസയുടെ പെഴ്‌സിവീയറൻസ് ദൗത്യത്തിനു പിന്നിലെ ഇന്ത്യൻ വംശജ…

കഴിഞ്ഞ വ്യാഴം രാത്രി…ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ. അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം തൊടാനായി യാത്ര തുടങ്ങുന്നു. ‘ നെഞ്ചിടിപ്പിന്റെ 7 മിനിറ്റെന്നു’ പേരുകേട്ട ആ ദുഷ്‌കരഘട്ടം ലൈവായി നാസ യുട്യൂബിൽ കാണിക്കുന്നുണ്ടായിരുന്നു. ഇതേ കാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ കാണുന്നുണ്ടായിരുന്നു ഡോ. സ്വാതി മോഹൻ. ആ തീവ്രനിമിഷങ്ങളിൽ പെഴ്‌സിവീയറൻസ് ഊളിയിട്ടുകൊണ്ട് ചൊവ്വയുടെ നേർത്ത അന്തരീക്ഷം താണ്ടി. മണിക്കൂറിൽ ഇരുപതിനായിരം കിലോമീറ്റർ വരെയെത്തിയ അതിവേഗം ‌കുറയ്ക്കാനായി പാരഷൂട്ടുകൾ...

Post

ടെക്സസ് അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിച്ചു…

ഹൂസ്റ്റൻ ∙ ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും. ദുരന്തമേഖല പ്രസിഡന്റ് സന്ദർശിച്ചേക്കും. അതിശൈത്യത്തെ തുടർന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂർണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാൽ ജലവിതരണവും തകരാറിലാണ്. പ്രസിഡന്റിന്റെ നടപടിയെ ഗവർണർ ആബട്ട് സ്വാഗതം ചെയ്തു. എന്നാൽ, സംസ്ഥാനത്തെ 254 കൗണ്ടികളിൽ 77 എണ്ണം മാത്രം ദുരന്തബാധിതമായി പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടമാക്കി. 190 കൗണ്ടികളിലെ 143...

  • 1
  • 2