Home » facebook

Tag: facebook

Post

പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം…

ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല. അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക എന്നതും മുഖ്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികൾ, ഡോണൾഡ് ട്രംപിന്റെ ഭരണശേഷം ആഴത്തിൽ വേരോടിയ ഭിന്നത, വർണവിവേചനം, തീവ്ര...

Post

കോവിഡ് ഭീതിയിൽ മുങ്ങി മഹാരാഷ്ട്ര; പ്രതിദിന രോഗബാധ ഏഴായിരത്തിലേക്ക്…

മുംബൈ ∙ പിന്നിട്ട വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കെടുതി അനുഭവിച്ച സംസ്ഥാനമായ മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപനഭീഷണിയുടെ നിഴലിൽ. കോവിഡ് കുത്തനെ കുറഞ്ഞ രണ്ടു മാസത്തിനു ശേഷം വീണ്ടും കുതിച്ചുയരുകയാണ് കേസുകൾ. രണ്ടാഴ്ച മുൻപ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതർ 2500 ആയിരുന്നത് ഇപ്പോൾ 7000ൽ എത്തിനിൽക്കുന്നു. മഹാരാഷ്ട്രയിലെ ആകെ പോസിറ്റീവ് കേസുകൾ 21 ലക്ഷം പിന്നിട്ടിരിക്കെ, മരണം അൻപത്തിരണ്ടായിരത്തോട് അടുക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗ സൂചനകൾക്കിടെ, വീണ്ടുമൊരു ലോക്ഡൗണിനുള്ള സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ്...